jeevan news online

വാർത്തകൾ വിശദമായി

കണ്ണൂര്‍ കണ്ണവത്ത് സലാഹുദീനെ കൊലപ്പെടുത്തിയ സംഘം കാര്‍ വാടകയ്ക്ക് എടുത്തത് പെണ്ണുകാണല്‍ ചടങ്ങിനെന്നപേരില്‍


കണ്ണൂര്‍ കണ്ണവത്ത് സലാഹുദീനെ കൊലപ്പെടുത്തിയ സംഘം കാര്‍ വാടകയ്ക്ക് എടുത്തത് പെണ്ണുകാണല്‍ ചടങ്ങിനെന്നപേരില്‍. രണ്ടുപേര്‍ ചേര്‍ന്ന് കയ്യും കാലും പിടിച്ചുവെച്ചെന്നും, മറ്റുരണ്ടുപേര്‍ തലയ്ക്ക് വെട്ടിയെന്നുമാണ് സലാഹുദീന്റെ സഹോദരിയുടെ മൊഴി. കേസില്‍ മൂന്ന് ആര്‍.എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.  


 

എസ്. ഡി. പി. ഐ പ്രവര്‍ത്തകന്‍ സലാഹുദീന്റെ കൊലപാതകം ദിവസങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സലാഹുദീന്‍ കഴിഞ്ഞ ഒരാഴ്ചയായി കൊലയാളി സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. പെണ്ണുകാണല്‍ ചടങ്ങിന് പോകാന്‍ എന്ന പേരില്‍ കൊലയാളി സംഘം  റിറ്‌സ് കാര്‍ ആറു ദിവസം മുമ്പ് തന്നെ വാടകയ്ക്ക് എടുത്തു. അഭി എന്നു വിളിക്കുന്ന അമല്‍ ആണ് സജേഷ് എന്ന കാര്‍ ഉടമയില്‍ നിന്നും വണ്ടി വാടകയ്ക്ക് എടുത്തത്. ഈ സമയം ആധാര്‍ കാര്‍ഡിന്റെ കോപ്പിയും അമല്‍ കൈമാറിയിരുന്നു. നാലു ദിവസത്തേക്ക് എന്നു പറഞ്ഞാണ് കാര്‍ എടുത്തത്. അഞ്ചോ ആറോ പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഘത്തില്‍ ഒരാള്‍ സലാഹുദീന്റെ കാലുകളും മറ്റൊരാള്‍ കൈകളും പിടിച്ചു വെച്ചെന്നും മറ്റു രണ്ടുപേര്‍ ചേര്‍ന്നാണ് തലയ്ക്ക് വെട്ടിയതെന്നും സലാഹുദീന്റെ സഹോദരി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൊലപാതകത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരും ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ ആണ്. അമല്‍ രാജ്, ആഷിക് ലാല്‍, പ്രഭിന്‍, എന്നിവരാണ് പിടിയിലായത്. മൂന്നുപേരെയും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു . കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. എ. ബി. വി. പി  പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് സലാഹുദീന്റെ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് നേരെത്തെ സൂചന നല്‍കിയിരുന്നു  .

 










<

JEEVAN TV NEWS

JEEVAN TV NEWS