jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴ തുടരും.


സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വീണ്ടും ശക്തമാകുകയാണ്. സംസ്ഥാനത്തെ നാലു വടക്കന്‍ ജില്ലകളില്‍ 20.4 സെന്റീമീറ്റര്‍വരെ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശത്ത് ശക്തമായ കടല്‍ക്ഷോഭം തുടരുകയാണ്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. കേരളതീരത്തും കര്‍ണാടകതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 10 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുന്നെ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡും,. ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഴക്ക് സാധ്യതയുന്നെ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS