jeevan news online

വാർത്തകൾ വിശദമായി

കങ്കണ മുംബൈയില്‍ ;കെട്ടിടംപൊളിക്കലിന് സ്റ്റേ


ഓഫീസ് പൊളിക്കുന്നതിനെതിരെ ബോളിവുഡ് നടി കങ്കണ റണാവത്ത് നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ മുംബൈ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ ഹിമാചലില്‍ നിന്ന് കങ്കണ മുംബൈയിലെത്തി

നോട്ടീസ് നല്‍കി 24 മണിക്കൂര്‍ സാവകാശം നല്‍കിയിട്ടും മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതിന് പിന്നാലെ മുംബൈ കോര്‍പ്പറേഷന്‍ കെട്ടിയം പൊളിക്കുന്ന നടപടികള്‍ തുടങ്ങിയിരുന്നു. പാലി ഹില്ലിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ശേഷമാണ് മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് ഗേറ്റില്‍ ഇന്നലെ നോട്ടീസ് പതിപ്പിച്ചത്. അനുമതി വാങ്ങതെയുള്ള നിര്‍മ്മാണം നിര്‍ത്തിയില്ലെങ്കില്‍ പൊളിച്ച് കളയുമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് പിന്നാലെ പതിവ് രീതിയില്‍ വിമര്‍ശനവുമായി കങ്കണയെത്തിയിരുന്നു. തന്റെ ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ഇന്നവര്‍ ബുള്‍ഡോസറുകളെത്തിച്ചില്ലെന്നും നടി ട്വീറ്റ് ചെയ്തിരുന്നു.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മഹാരാഷ്ട്രാ സര്‍ക്കാരിനെയും മുംബൈ പൊലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു കങ്കണ. വിമര്‍ശനങ്ങള്‍ പരിധി വിട്ടപ്പോള്‍ നഗരത്തെ പാക് അധീന കശ്മീരിനോടും താലിബാനോടുമെല്ലാം ഉപമിക്കുകയും ചെയ്തു. ഇതോടെയാണ് കങ്കണയ്‌ക്കെതിരെ പ്രതിഷേധം കനത്തത്. ഹിമാചലിലുള്ള നടി മാപ്പ് പറയാതെ മുംബൈയിലെത്തിയാല്‍ ആക്രമിക്കുമെന്ന്  ശിവസേനാ നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു.. എന്നാല്‍ അവര്‍ മുംബൈയിലെത്തി. ഈ സാഹചര്യത്തില്‍ ശിവസേന പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം ശക്തമായതോടെ . കങ്കണയ്ക്ക് കേന്ദ്രം വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കി

 


 

 










<

JEEVAN TV NEWS

JEEVAN TV NEWS