jeevan news online

വാർത്തകൾ വിശദമായി

ടവറുകള്‍ക്കെതിരായ പ്രചരണം ;അടിസ്ഥാനരഹിതമെന്ന് ടെലികോംവകുപ്പ്


വാര്‍ത്താ വിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ അടിസ്ഥാനരഹിതമാണെന്ന് ടെലികോം വകുപ്പ്. മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍ പരിധി കര്‍ശനമായി പാലിക്കാന്‍ എല്ലാ സേവനദാതാക്കള്‍ക്കും കേന്ദ്രസര്‍ക്കാരും ടെലികോം വകുപ്പും നിര്‍ദേശം നല്‍കി.

മൊബൈല്‍ ടവറുകള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ടെലികോംവകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. ലഭ്യമായ ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള താരതമ്യേന കുറഞ്ഞ റേഡിയേഷന്‍ അപകടകരല്ലെന്നാണ് ടെലികോംവകുപ്പിന്റെ വിശദീകരണം. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ടെലികോം കേരള മേഖല സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.പി.ടി.മാത്യു പറഞ്ഞു.

കേരളത്തില്‍ ആകെയുള്ള 89,345 മൊബൈല്‍ ടവറുകളില്‍ 44,750 എണ്ണത്തിന്റെയും പരിശോധന ഇതിനോടകം ടെലികോം വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.  മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍ പരിധിയില്‍ ഇന്ത്യയില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ വിദഗ്ധരുടെ അംഗീകാരം നേടിയിട്ടുണ്ട്.  

 










<

JEEVAN TV NEWS

JEEVAN TV NEWS