jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ കോവിഡ്ബാധിതരുടെ എണ്ണം 43ലക്ഷം കടന്നു


ഇന്ത്യയില്‍ കോവിഡ്ബാധിതരുടെ എണ്ണം 43ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു. 1,115 മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 73,890 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 8,97,394 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 33,98,844 പേര്‍ രോഗമുക്തി നേടി. .മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 20, 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ 10601, കര്‍ണാടകയില്‍ 7866, ഡല്‍ഹിയില്‍ 3609 , യു പിയില്‍ 6622, തമിഴ്‌നാട്ടില്‍ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.&ിയുെ;രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടക്കുന്ന ആദ്യ ജില്ലയായി പുണെ. 4615 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പൂണെയില്‍ മാത്രം ആകെ രോഗബാധിതര്‍ രണ്ട് ലക്ഷം പിന്നിട്ടു. പരിശോധനയുടെ എണ്ണം കൂടിയതിനാലാണ് രോഗികള്‍ കൂടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം രാജ്യം കൂടുതല്‍ ഇളവുകളിലേക്ക് കടക്കുകയാണ്. ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്തി അധ്യാപകരില്‍നിന്ന് പഠനസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS