jeevan news online

വാർത്തകൾ വിശദമായി

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പടെ മുഴുവന്‍ പാര്‍ട്ടി പദവികളില്‍നിന്നും രാജിവെയ്ക്കാന്‍ എം.സി ഖമറുദ്ദീന്‍ ഒരുങ്ങുന്നു


യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പടെ മുഴുവന്‍ പാര്‍ട്ടി പദവികളില്‍നിന്നും രാജിവെയ്ക്കാന്‍ എം.സി ഖമറുദ്ദീന്‍ ഒരുങ്ങുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ വിവാദത്തെ തുടര്‍ന്നാണ് രാജി തീരുമാനം. എംഎല്‍എ സ്ഥാനം ഒഴികെയുള്ള മുഴുവന്‍ പദവികളും രാജിവെയ്ക്കാനാണ് തീരുമാനം. മഞ്ചേശ്വരം എംഎല്‍എയാണ് എം.സി ഖമറുദ്ദീന്‍.

നിക്ഷേപകരുടെ പരാതി പരിശോധിച്ച് പരിഹാരം കണ്ടെത്താന്‍ ജില്ലാ ലീഗ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തികള്‍ ഏറ്റെടുത്ത് നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. നിക്ഷേപ വിവാദത്തില്‍ ചെയര്‍മാനെതിരെ വ്യാപകപരാതി ഉയര്‍ന്നിട്ടും ഫാഷന്‍ ഗോള്‍ഡിന്റെ ഫൗണ്ടര്‍ ഡയറക്ടര്‍മാര്‍ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്. തന്നെ നിര്‍ബന്ധിച്ച് ചെയര്‍മാനാക്കിയ പലരും കമ്പനി നഷ്ടത്തിലാണെന്ന് കണ്ടെപ്പോള്‍ നിക്ഷേപം പിന്‍വലിച്ച് ഉള്‍വലിഞ്ഞതായാണ് എം.സി ഖമറുദ്ദീന്‍ എം.എല്‍എയുടെ ആരോപണം.
20 ല്‍ അധികം കേസുകളാണ് എം സി ഖമറുദ്ദീന്‍ ചെയര്‍മാനായുള്ള ജ്വല്ലറിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 800 നിക്ഷേപകരില്‍ നിന്ന് 132 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി. 2003ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍, ഫാഷന്‍ ഗോള്‍ഡ് ഓര്‍ണമെന്റ്, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, നുജൂം ഗോള്‍ഡ് എന്നീ കമ്പനികള്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് മുമ്പാകെ രജിസ്റ്റര്‍ ചെയ്തു. ഒന്നര വര്‍ഷം മുമ്പ് കമ്പനി അടച്ച് പൂട്ടി. ഇതോടെ നിക്ഷേപിച്ച പണം തിരിച്ച് ചോദിച്ചിട്ടും തരുന്നില്ലെന്ന് കാട്ടിയാണ് നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS