jeevan news online

വാർത്തകൾ വിശദമായി

കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ഓണത്തിന് സംസ്ഥാനത്ത് കുടിച്ചുതീര്‍ത്തത് 520 കോടിയുടെ മദ്യം


കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ഓണത്തിന് സംസ്ഥാനത്ത് കുടിച്ചുതീര്‍ത്തത് 520 കോടിയുടെ മദ്യം. ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ മദ്യവില്‍പ്പന കണക്കാണിത്. കഴിഞ്ഞവര്‍ഷത്തെ 487കോടിയേക്കാള്‍ 33 കോടിയുടെ വര്‍ദ്ധന. എന്നാല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഭൂരിഭാഗവും നഷ്ടത്തിലെന്നാണ് റിപ്പോര്‍ട്ട്.

309.5 കോടിരൂപയാണ് കഴിഞ്ഞ ഓണത്തെ അപേക്ഷിച്ച് ഇത്തവണ കുറവുണ്ടായത്. ദിനംപ്രതി പത്തുലക്ഷത്തില്‍ താഴെ വരുമാനമുള്ള ഔട്‌ലെറ്റുകള്‍ നഷ്ടമെന്നാണ് ബെവ്‌കോയുടെ പഠനറിപ്പോര്‍ട്ട്. ബെവ് ക്യൂ ആപ്പും, ബാറുകളിലെ പാഴ്‌സല്‍ വില്‍പനയുമാണ് ബെവ്‌കോ നഷ്ടത്തിലാകാനുള്ള കാരണമായി പറയുന്നത്. ഇപ്രാവശ്യത്തെ ഓണത്തിലെ എട്ടുദിവസത്തെ ആകെ വില്‍പന 179 കോടിയായി കുറഞ്ഞു. കഴിഞ്ഞതവണയിത് 488.5 കോടിയായിരുന്നു. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 309.5 കോടിയുടെ കുറവ്. വില്‍പനയില്‍ ഇത്തവണയും ഒന്നാം സ്ഥാനത്തെത്തിയ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലും രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവര്‍ഹൗസിലെ ഔട്‌ലെറ്റിലും വില്‍പന പകുതിയായി കുറഞ്ഞു. ദിനംപ്രതി പത്തുലക്ഷത്തില്‍ താഴെ വരുമാനമുള്ള ഔട്‌ലെറ്റുകളില്‍ കട വാടക, ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെയുള്ളവ കൊടുക്കാന്‍ പറ്റുന്നില്ലെന്നാണ് ബെവ്‌കോ റിപ്പോര്‍ട്ട്. ഔട്ട്‌ലെറ്റുകളിലേക്ക് മാത്രമായി മദ്യവില്‍പന മാറിയില്ലെങ്കില്‍ 270 ഔട്‌ലെറ്റുകളില്‍ ഭൂരിഭാഗവും പൂട്ടേണ്ടിവരും.

 










<

JEEVAN TV NEWS

JEEVAN TV NEWS