jeevan news online

വാർത്തകൾ വിശദമായി

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് താരത്തിന്റെ ഓഫീസില്‍ നോട്ടീസ് പതിച്ച് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍.


ശിവസേന-കങ്കണ റനാവത്ത് പോരിന് പിന്നാലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് താരത്തിന്റെ ഓഫീസില്‍ നോട്ടീസ് പതിച്ച് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍. ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഓഫീസ് തകര്‍ക്കുന്നതിന് പകരം നോട്ടീസ് പതിക്കുകയാണുണ്ടായതെന്ന് കങ്കണ ട്വിറ്ററില്‍ പ്രതികരിച്ചു

ശിവസേന നേതാക്കളുമായി ഉടക്കിയതിന് പിന്നാലെ മുംബൈയിലെ ഓഫീസ് തകര്‍ക്കുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി കങ്കണ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് എന്ന് കാണിച്ചാണ് നോട്ടീസ് പതിച്ചിട്ടുള്ളത്. സബര്‍ബന്‍ ബാന്ദ്രയിലെ പാലി ഹില്‍ ബംഗ്ലാവിലാണ് നഗരസഭ അധികൃതര്‍ നോട്ടീസ് പതിച്ചത്. ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റി. പുതിയ ടോയിലറ്റ് സ്റ്റെയര്‍കേസിന് സമീപമാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാല്‍ ഇതിന് അനുമതി വാങ്ങിയിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോര്‍പറേഷന്‍ വശ്യപ്പെട്ടിരിക്കുന്നത്.
ബാന്ദ്രയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്താനുള്ള സ്വാഭാവിക നടപടിയുടെ ഭാഗമായാണ് കങ്കണയുടെ ബംഗ്ലാവിലും പരിശോധന നടത്തിയതെന്ന് കോര്‍പറേഷന്‍ വാദം. മുംബൈയെ പാക് അധീന കശ്മീരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള നടിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ടീയതലത്തിലേക്ക് മാറിയത്

 










<

JEEVAN TV NEWS

JEEVAN TV NEWS