jeevan news online

വാർത്തകൾ വിശദമായി

റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും


റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്‌സിന്റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങള്‍ റഷ്യ ഇന്ത്യക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് നവംബറില്‍ പ്രസിദ്ധീകരിക്കും.

റഷ്യയുടെ കൊറോണ വൈറസ് വാക്‌സിന്‍ സ്പുട്‌നിക് അഞ്ചിന്റെ ആദ്യ ബാച്ച് പൊതു വിതരണത്തിനെത്തിച്ചതായി റഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. മോസ്‌കോയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണെന്ന് സര്‍ക്കാര്‍ വ!ത്തങ്ങള്‍ വിശദീകരിച്ചു. ആഗസ്ത് 11 നാണ് സ്പുട്‌നിക് വി രജിസ്റ്റര്‍ ചെയ്തത്. റഷ്യയില്‍ കൂടുതല്‍ ബാച്ചുകള്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍, റഷ്യയുടെ കോവിഡ് വാക്‌സിന് ലോകാരോഗ്യസംഘടന ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. കഴിഞ്ഞ മാസമാണ് ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ ലോകത്തെ അറിയിച്ചത്. തന്റെ മകള്‍ക്ക് ഇതിനകം കുത്തിവെപ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS