jeevan news online

വാർത്തകൾ വിശദമായി

ലഡാക്കിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍, ചൈനീസ് സേനകള്‍ തമ്മില്‍ വെടിവെപ്പുണ്ടായെന്ന് റിപ്പോര്‍ട്ട്.


ലഡാക്കിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍, ചൈനീസ് സേനകള്‍ തമ്മില്‍ വെടിവെപ്പുണ്ടായെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ലഡാക്കിലെ നിയന്ത്രണരേഖയ്ക്കടുത്ത് പാംഗോംഗ് തടാകക്കരയുടെ തെക്ക് ഭാഗത്തായാണ് ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ വെടിവെപ്പുണ്ടായതെന്നാണ് വിവരം.

1975ന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യത്തിന്റെയും സേനകള്‍ തമ്മില്‍ വെടിവെപ്പുണ്ടാകുന്നത്. പ്രകോപനമില്ലാതെ ഇന്ത്യന്‍സൈനികര്‍ തങ്ങള്‍ക്കുനേരെ വെടിവച്ചുവെന്നും തുടര്‍ന്ന് തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും ചൈന പ്രതികരിച്ചു. സംഭവിച്ചത് ഗുരുതരമായി കണക്കാക്കേണ്ട പ്രകോപനമാണെന്നും ഇന്ത്യ ഇത്തരത്തിലുള്ള  അപകടകരമായനടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ചൈനീസ് പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. ചൈന കൈയേറിയ തെക്കന്‍ പാംഗോംഗ് തീരത്തുള്ള പ്രദേശങ്ങള്‍ ഇന്ത്യ പിടിച്ചെടുത്തതോടെ ചൈനയും ഇന്ത്യയും തമ്മിലെ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി നിലനില്‍ക്കുകയാണ്. പ്രദേശത്തെ കാലാടോപ്പ്, ഹെല്‍മെറ്റ് ടോപ്പ് എന്നീ കൊടുമുടി പ്രദേശങ്ങള്‍ ഇന്ത്യയുടെ കയ്യിലായതോടെ ഇത് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് സൈന്യമെന്ന്, വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനാവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതിനിടെ അരുണാചല്‍പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്ന് ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയ അഞ്ചുപേരെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS