jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 60,472ആയി


ഒറ്റദിവസം 75,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് കേസുകള്‍ 33 ലക്ഷം കടന്നു. 75,760 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

33,10,235പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ്സ്ഥിരീകരിച്ചത്. ഇതില്‍ 7,25,991 പേര്‍ നിലവില്‍ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 1,023 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. ഇതോടെ ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 60,472ആയി. 25 ലക്ഷത്തിലധികം പേര്‍ ഇന്ത്യയില്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം മുപ്പത്തിനാലായിരത്തിലധികം രോഗബാധിതരുള്ള ജമ്മുകശ്മീരില്‍ പ്രതിദിന രോഗബാധ എഴുനൂറിന് മുകളിലാണ്. അതിനിടെ പഞ്ചാബില്‍ നടത്തിയ പരിശോധനയില്‍ 23 എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് അറിയിച്ചു. ദില്ലിയിലും രോഗികളുടെ എണ്ണം ഉയരുന്നതോടെ പരിശോധന ഇരട്ടിയാക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് 3.85 കോടി കോവിഡ് സാമ്പിള്‍ പരിശോധനകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. 3,85,76,510 സാമ്പിളുകളാണ് ഇതിനോടകം രാജ്യത്ത് പരിശോധന നടത്തിയത്. ബുധനാഴ്ച പരിശോധിച്ചത് 9,24,998 സാമ്പിളുകളാണെന്നും ഐസിഎംആര്‍ അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS