jeevan news online

വാർത്തകൾ വിശദമായി

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു


രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ ചാവേറായ പുല്‍വാമ സ്വദേശി ആദില്‍ അഹ്മദ്ര്‍ അടക്കം 19 പേരെയാണ് പ്രതി ചേര്‍ത്തിയിട്ടുള്ളത്. ജെയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, സഹോദരന്‍ റഫു അസ്ഹര്‍ എന്നിവരുടെ പേരുകളും കുറ്റപ്പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപ്പത്രം സമര്‍പ്പിക്കുന്നത്. നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS