jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് കോവിഡ്ബാധിതരുടെ എണ്ണം 31,67,323 ആയി.


രാജ്യത്ത് കോവിഡ്ബാധിതരുടെ എണ്ണം 31,67,323 ആയി. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
 

രാജ്യത്ത് നിലവില്‍ 7,04,348 രോഗികളാണുള്ളത്. 24,04,585 പേര്‍ക്ക് രോഗം മാറി.
848 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 58,390 ആയി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡെല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്.
അതേസമയം കോവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതാദ്യമായി മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങി. രാജ്യത്ത് വികസിപ്പിക്കുന്ന വാക്‌സിന്റെ പരീക്ഷണം റോമിലെ ആശുപത്രിയിലാണ് തുടങ്ങിയത്. മൃഗങ്ങളില്‍ നടത്തിയ ആദ്യപരീക്ഷണം വിജയം കണ്ടതോടെയാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചയാളെ 12 ആഴ്ച നിരീക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആകെ 90 പേരിലാകും ആദ്യഘട്ടപരീക്ഷണം നടത്തുക. ഈ വര്‍ഷം അവസാനത്തോടെ പ്രാഥമിക പരീക്ഷണങ്ങളുടെ ഫലം ലഭിക്കും. ഇത് വിജയിച്ചാല്‍ അടുത്ത രണ്ട് ഘട്ടങ്ങളിലായി വിദേശത്തടക്കമുള്ള ആളുകളില്‍ വാക്‌സിന്‍ പരീക്ഷിക്കാനാണ് ഇറ്റലിയുടെ തീരുമാനം.

 










<

JEEVAN TV NEWS

JEEVAN TV NEWS