jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുള്ള തന്റെ ട്വീറ്റ് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പിന്‍വലിച്ചു.


രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുള്ള തന്റെ ട്വീറ്റ് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പിന്‍വലിച്ചു. രാഹുല്‍ ഗാന്ധി കപില്‍ സിബലിനെ വിളിച്ചു സംസാരിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.

യോഗത്തില്‍ താന്‍ നേതാക്കളെ ബിജെപി ഏജന്റുമാര്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞതായാണ് സൂചന. യോഗത്തിലെ പൊട്ടിത്തെറിക്ക് ശേഷം രംഗം തണുപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെയും എഐസിസിയുടെയും ശ്രമം തുടരുകയാണ്.
പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ നല്‍കിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ഉണ്ടായത്. കത്തെഴുതിയ നേതാക്കള്‍ക്കെതിരെയും ഹൈക്കമാന്റിനെഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെ ക്കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് പ്രവര്‍ത്തക സമിതിയില്‍ ഉണ്ടായത്.നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതേണ്ട സാഹചര്യമെന്തെന്നായിരുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യമാണ് പ്രവര്‍ത്തകസമിതിയില്‍ പൊട്ടിത്തെറിക്കിടയാക്കിയത്. സോണിയഗാന്ധിക്ക് അസുഖമായിരുന്ന സമയത്ത് കത്ത് നല്കിയത് ഉചിതമായില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കത്തെഴുതിയവര്‍ സഹായിച്ചത് ബിജെപിയെ ആണെന്നും തുറന്നടിച്ചു. ഇതോടെ കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS