jeevan news online

വാർത്തകൾ വിശദമായി

ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി.


ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. ലഖിംപൂര്‍ ഖേരിയിലെ കരിമ്പിന്‍തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നുവെന്നും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

യുപി ഹാപ്പൂരില്‍ കഴിഞ്ഞയാഴ്ച ബലാത്സംഗത്തിനിരയായ 6 വയസ്സുകാരി ആശുപത്രി വിട്ടിട്ടില്ല. അതിന് മുന്‍പാണ് അതിക്രൂരമായ സംഭവം ലഖിംപൂര്‍ ഖേരിയില്‍ ഉണ്ടായത്. വെള്ളിയാഴ്ചയാണ് 13 കാരിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം 130 കിലോമീറ്റര്‍ അകലെയുള്ള കരിമ്പിന്‍ തോട്ടത്തില്‍ കണ്ടെത്തി. ക്രൂരപീഡനത്തിന് ഇരയാക്കിയശേഷം ഷാളുകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ചുമാറ്റുകയും ചെയ്തു. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു. ജംഗിള്‍ രാജ് തുടരുകയാണെന്നും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS