jeevan news online

വാർത്തകൾ വിശദമായി

ലോക്ഡൗണ്‍കാരണം രജിസ്റ്റര്‍ചെയ്യാന്‍ കഴിയാതെപോയ ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി.


ലോക്ഡൗണ്‍കാരണം രജിസ്റ്റര്‍ചെയ്യാന്‍ കഴിയാതെപോയ ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി. മാര്‍ച്ച് 31ന് മുമ്പ് വിറ്റഴിഞ്ഞ ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യാനാണ് അനുമതി. 
 
ലോക്ഡൗണ്‍ കാരണം ഇവയുടെ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന വാദം പരിഗണിച്ചാണ് നടപടി. ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ഇവഹാന്‍ പോര്‍ട്ടലില്‍ നടത്തിയ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ളവ അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി. ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കാത്ത ഡെല്‍ഹി എന്‍സിആര്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വാഹനങ്ങള്‍ ഇതോടെ രജിസ്റ്റര്‍ ചെയ്യാനാകും. സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്!ത വാഹനങ്ങള്‍ക്കു മാത്രമായിരിക്കും ഈ വിധി ബാധകമാകുക. വിറ്റഴിക്കപ്പെടാത്ത ഏഴ് ലക്ഷത്തോളം ബിഎസ് 4 വാഹനങ്ങളുണ്ടെന്ന് എഫ്എഡിഎ 2020 മാര്‍ച്ചില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതില്‍ 15,000 കാറുകളും 12,000 വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടുന്നു. ഇതില്‍ 39,000 വാഹനങ്ങളുടെ വിശദാംശങ്ങള്‍ ഇവഹാന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ പുതിയ സാഹചര്യത്തില്‍ ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രതിസന്ധിയിലാകും. ഏപ്രില്‍ 1ന് കാലാവധി അവസാനിക്കുന്ന ബിഎസ് 4 വാഹനങ്ങള്‍ 10 ദിവസം കൂടി വില്‍ക്കാന്‍ മാര്‍ച്ച് 
27ന് ഡീലര്‍മാര്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ലോക്ഡൗണിന് ശേഷം 10 ദിവസംകൂടി ബിഎസ്4 വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുമതി. എന്നാല്‍ പിന്നീട് ഈ അനുമതി കോടതി റദ്ദാക്കുകയും രജിസ്‌ട്രേഷന്‍ തടയുകയും ചെയ്തു. ഇളവു നല്‍കിയ ഉത്തരവ് ഡീലര്‍മാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.


 










<

JEEVAN TV NEWS

JEEVAN TV NEWS