jeevan news online

വാർത്തകൾ വിശദമായി

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തീപിടുത്തം നിരവധിപേര്‍ക്ക് പരിക്ക്‌


ആന്ധ്രപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം. വിജയവാഡയിലെ ഹോട്ടലില്‍ ഇന്ന് രാവിലെയാണ് സംഭവം.ഏഴ് പേര്‍ മരിച്ചു. 30 പേരെ ഇതിനകം രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് കരുതുന്നത്. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

 










<

JEEVAN TV NEWS

JEEVAN TV NEWS