jeevan news online

വാർത്തകൾ വിശദമായി

മത്സരത്തിന് കളമൊരുങ്ങി ശ്രേയാംസ്‌കുമാര്‍ ഇടത്സ്ഥാനാര്‍ത്ഥി


വീരേന്ദ്രകുമാറിന്റെ നിര്യാണത്തോടെ ഒഴിവു വന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രേയാംസ് കുമാര്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. ജയസാദ്ധ്യത ഇല്ലെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ എല്‍.ഡി.എഫിന് ഈസി വാക്കോവര്‍ ഉണ്ടാവുകയും യു.ഡി.എഫ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമെന്നാണ്  നേതാക്കളുടെ വിലയിരുത്തല്‍്.  ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രേയാംസ് കുമാര്‍ മത്സരിക്കുമെന്ന  കാര്യത്തില്‍  സിപിഐഎമ്മിനുള്ളില്‍ ധാരണയായി. അടുത്ത മുന്നണി യോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത ശേഷം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.എം പി വീരേന്ദ്രകുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്.  
വീരേന്ദ്രകുമാറിന്റെ  മകന്‍ കൂടിയായ  ശ്രേയാംസ് കുമാര്‍ മത്സരിക്കണമെന്നാണ് എല്‍ജെഡി ആവശ്യപ്പെട്ടത്. പാര്‍ട്ടിക്കുള്ളില്‍ ഇത് സംബന്ധിച്ച് എതിര്‍പ്പില്ല.  സീറ്റ് സല്‍കാമെന്ന് സിപിഐഎം തത്വത്തില്‍ എല്‍ജെഡി നേതൃത്വത്തിന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 24നാണ് രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുക.

 










<

JEEVAN TV NEWS

JEEVAN TV NEWS