jeevan news online

വാർത്തകൾ വിശദമായി

വൈദ്യുതിവിതരണം മുടങ്ങി ബോര്‍ഡിന് കനത്തനഷ്ടം


കണ്ണൂരില്‍ കനത്ത കാറ്റിലും മഴയിലും വൈദ്യുതി ബോര്‍ഡിന്  കനത്ത നഷ്ടം. 16 ലക്ഷം ഉപഭോക്താക്കളുടെ വൈദ്യുതി ലഭ്യതയെ സാരമായി ബാധിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.. വൈദ്യുതി പുനഃസ്ഥാപിക്കല്‍ നടപടി തുടരുകയാണ്

രണ്ടു ദിവസങ്ങളിലായി വീശിയടിച്ച കാറ്റിലും കനത്ത മഴയിലും
നൂറിലധികം എച് ടി  പോസ്റ്റുകളും 631 എല്‍ടി പോസ്റ്റുകളും തകര്‍ന്നു. 3.5 കിലോമീറ്റര്‍ എച്ച്ടി ലൈന്‍ പൊട്ടിവീണു. എല്‍ടി ലൈന്‍ പൊട്ടിയത് 46 കിലോമീറ്റര്‍. ഒരു ട്രാന്‍സ്ഫോമറും തകരാറിലായി. ഇതോടെ വൈദ്യുതി ബന്ധം താറുമാറായി. 16 ലക്ഷം ഉപഭോക്താക്കളെ ബാധിച്ചതായാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. കണ്ണൂരില്‍ മാത്രം  1 കോടി രൂപയുടെ  നഷ്ടം സംഭവിച്ചു.      വിദഗ്ധരായ കരാര്‍ ജീവനക്കാരുടെ ഉള്‍പ്പെടെ സേവനം ലഭ്യമാക്കി  വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ജീവനക്കാരുടെ കുറവ് വലിയ പ്രയാസം സൃഷ്ടിച്ചതായി അധികൃതര്‍ പറയുന്നു .     മഴ കനക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് കെഎസ്ഇബി താഴ്ന്ന പ്രദേശങ്ങളില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും അപ്രതീക്ഷിതമായി എത്തിയ കാറ്റാണ് വലിയ നാശനഷ്ടമുണ്ടാക്കിയത്.  ഏക്കറു കണക്കിന് കൃഷി സ്ഥലവും നശിച്ചു .  കേരള-കര്‍ണ്ണാടക അതിര്‍തിയായ ഇരിട്ടി മാക്കൂട്ടം വനമേഖലയില്‍ ഉരുള്‍ പൊട്ടി . ഇതേ തുടര്‍ന്ന് മലയോരത്തെ പുഴകളില്‍    ക്രമാതീതമായി വെള്ളം ഉയര്‍ന്നു.    പുഴയോരത്തോട് ചേര്‍ന്ന് താമസിക്കുന്ന 9 കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിച്ചു. മലയോര  മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS