jeevan news online

വാർത്തകൾ വിശദമായി

പ്രധാനമന്ത്രി നുണ പറയുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി


ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ചൈനയുടെ കയ്യേറ്റം ഉണ്ടായി എന്ന് പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. ഇനിയും പ്രധാനമന്ത്രി നുണ പറയുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു.

മെയ് 5 മുതല്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈന പ്രകോപനം ആരംഭിച്ചു. മെയ് 17, 18 ദിവസങ്ങളില്‍ കുഗ്രാങ് നാല, ഗോഗ്ര, പാങ്കോംഗ്‌സൊ തടാകത്തിന്റെ വടക്കന്‍ കര എന്നിവിടങ്ങളില്‍ ചൈന അതിക്രമിച്ചു കയറി. ഇങ്ങനെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന. ഇക്കാര്യം മന്താലയത്തിന്റെ സൈറ്റില്‍ അപ് ലോഡ് ചെയ്തു. പ്രതിരോധ മന്ത്രാലയത്തിലെ രേഖകളില്‍ ഇക്കാര്യം വന്നിട്ടും പ്രധാനമന്ത്രി ചൈനീസ് കയ്യേറ്റം ഉണ്ടായിട്ടില്ല എന്ന് പറയുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു . ചൈനീസ് കയ്യേറ്റം ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി അംഗീകരിച്ച് ചൈനയ്ക്ക് ശക്തമായ മറുപടി നല്‍കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. അതേസമയം കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യുഎന്‍ സുരക്ഷാ സമിതിയിലേക്ക് കൊണ്ടുവരാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര വിഷയം ഇത്തരത്തില്‍ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല. തീരുമാനത്തില്‍ നിന്ന് ചൈന പിന്നോട്ട് പോകണം. ചൈന നേരത്തെ നടത്തിയ സമാന ശ്രമങ്ങള്‍ക്ക് പിന്തുണ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS