jeevan news online

വാർത്തകൾ വിശദമായി

മലയാളത്തിലെ മഹാനടന്‍ മുരളി അരങ്ങൊഴിഞ്ഞിട്ട് 11 വര്‍ഷം


മലയാളത്തിലെ മഹാനടന്‍ മുരളി അരങ്ങൊഴിഞ്ഞിട്ട് 11 വര്‍ഷം. നിലനിന്ന് പോന്ന നായക, പ്രതിനായക സങ്കല്‍പ്പങ്ങളെ തനത് അഭിനയ ശൈലി കൊണ്ട് മാറ്റിമറിച്ചാണ് മുരളി ആസ്വാദകഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്.

അമരത്തിലെ വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ നായകനൊപ്പം മികച്ച പ്രകടനം നടത്തിയ കൊച്ചുബാലന്‍, വെങ്കലത്തിലെ ഉലപോലെ ഉരുകുന്ന ഗോപാലന്‍ മുശാരി, ആശാശദൂദില്‍ കാഴ്ച്ചക്കാരെയെല്ലാം കണ്ണീരണിയിച്ച ജോണി, ആധാരത്തിലെ ബാപ്പുട്ടി, നെയ്ത്തുകാരനിലെ അപ്പമേസ്തിരി. എങ്ങനെയാണ് മലയാളി മുരളിയെന്ന അതുല്യ പ്രതിഭയുടെ പകര്‍ന്നാട്ടങ്ങളെ മറക്കുന്നത്.

വളരെ ശക്തമായ ഒരു വില്ലന്‍കഥാപാത്രത്തെയാണ് മുരളി പഞ്ചാഗ്‌നിയില്‍ അവതരിപ്പിച്ചത്. ഞാറ്റടിയെന്ന സിനിമയിലാണ് മുരളിയുടെ അരങ്ങേറ്റമെങ്കിലും മലയാളസിനിമയില്‍ മുരളിയെ അടയാളപ്പെടുത്തിയത് പഞ്ചാഗ്നിയിലെ ക്രൂരനായ രാജനെന്ന കഥാപാത്രമായിരുന്നു. വളരെ കുറച്ച് സീനുകള്‍ കൊണ്ടു തന്നെ കഥാപാത്രത്തിന്റെ ശക്തിയും സാമീപ്യവും സിനിമയില്‍ ഉടനീളം നിറയ്ക്കാനായി എന്നതുതന്നെ മുരളി എന്ന നടന്റെ പ്രതിഭ തെളിയിക്കുന്നു. അനായാസമായ അഭിനയശൈലിയും പരുക്കന്‍ ശബ്ദവും കൊണ്ട് മുരളി മലയാള സിനിമയില്‍ നായകസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി. സിനിമ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന നായകനേക്കാള്‍ ഒന്ന് മിന്നിമാഞ്ഞുപോകുന്ന മുരളിയുടെ കഥാപാത്രങ്ങള്‍പോലും പ്രേക്ഷകര്‍ ഏറ്റെടുത്തു.

നാടുവാഴികള്‍, ഏയ് ഓട്ടോ, വരവേല്‍പ്പ്, ദേവദൂതന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിലെ പരമ്പരാഗത വില്ലന്‍ സങ്കല്‍പ്പങ്ങള്‍ തകര്‍ത്തെറിയാന്‍ പോന്നവയായിരുന്നു അവയോരോന്നും.

ഒരു മഹാനടന് മാത്രം കഴിയുന്ന രീതിയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാള സിനിമ ഉള്ളിടത്തോളം കാലം പ്രേക്ഷകന്റെ മനസ്സില്‍ മായാതെ നില്‍ക്കും.

 










<

JEEVAN TV NEWS

JEEVAN TV NEWS