jeevan news online

വാർത്തകൾ വിശദമായി

ജനജീവിതം ദുസ്സഹം; മാലിന്യസംസ്‌ക്കരണം പാളി


മാലിന്യസംസ്‌കരണം ശരിയായി നടക്കാത്തതിനാല്‍ തൃശ്ശൂര്‍ നഗരത്തില്‍ ജനജീവിതം ദുസ്സഹമാകുന്നു. മഴക്കാലമായതോടെ കോവിഡിനുപുറമെ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുകയാണ് ജനങ്ങള്‍.
മാലിന്യസംസ്‌കരണത്തിന് പല പദ്ധതികളും തൃശ്ശൂര്‍ കോര്‍പറേഷന്‍ തയ്യാറാക്കിയെങ്കിലും എല്ലാം വെറുതെയാവുന്ന കാഴ്ചയാണ് നഗരത്തില്‍ കാണാന്‍ സാധിക്കുന്നത്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നത് നിത്യസംഭവങ്ങളാണ്. ഇതിനു പുറമെയാണ് കഴിഞ്ഞ ദിവസത്തെ മഴയിലുണ്ടായ വെള്ളക്കെട്ട്. ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്ക് ഇത് കാരണമാകുമെന്ന് ജനതാദള്‍ ജില്ലാ സെക്രട്ടറി ജോസ്മോന്‍ കൊള്ളന്നൂര്‍ പറഞ്ഞു.
കാനകളുടെ ശുചീകരണം പലയിടങ്ങളിലും വാക്കുകളില്‍ ഒതുങ്ങിയപ്പോള്‍ ഒരു ദിവസത്തെ മഴ കൊണ്ട് പോലും വെള്ളക്കെട്ടുണ്ടായി. മാലിന്യനിര്‍മ്മാര്‍ജ്ജനം നടക്കാത്തത് കാരണം കാനകളടയുന്നതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. എത്രയും വേഗം മാലിന്യം നീക്കി പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജോസ്‌മോന്‍ ആവശ്യപ്പെട്ടു.


 

 










<

JEEVAN TV NEWS

JEEVAN TV NEWS