jeevan news online

വാർത്തകൾ വിശദമായി

തിരുവനന്തപുരം ജില്ലയില്‍ പുതിയ കോവിഡ് കേസുകള്‍ 300കടന്നു


 തിരുവനന്തപുരം ജില്ലയില്‍ പുതിയ കോവിഡ് കേസുകള്‍ 300കടന്നു. 320 പേര്‍ക്ക് ആണ് ഇന്നലെമാത്രം രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 311 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
 

തിരുവനന്തപുരത്തെ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. തലസ്ഥാന നഗരിയില്‍ ആശങ്ക വര്‍ധിപ്പിച്ചു കൊണ്ട് പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട കൊച്ചു തുറയിലെ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവന അന്തേവാസികള്‍ക്കും കന്യസ്ത്രീകള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. 35 പേര്‍ക്കാണ് ഇത്തരത്തില്‍ കോവിഡ് ബാധിച്ചത്. 10ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. തലസ്ഥാനതെ 7പോലീസുകാര്‍ക്കും രോഗം ബാധിച്ചു. കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസ് കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെ മറ്റു ജീവനാകരും നീറിക്കഷണത്തിലാണ്

 










<

JEEVAN TV NEWS

JEEVAN TV NEWS