jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി.


സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി. സാമ്പത്തിക നഷ്ടത്തെ തുടര്‍ന്നാണ് ബസുടമകളുടെ തീരുമാനം. ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ന് ആരംഭിക്കാനിരുന്ന ദീര്‍ഘദൂര സര്‍വീസ് കെ.എസ്.ആര്‍.ടി.സിയും പിന്‍വലിച്ചു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

രണ്ട് മാസത്തെ നികുതി ഒഴിവാക്കി നല്‍കണമെന്നാണ് ബസ് ഉടമകള്‍ മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം. എന്നാല്‍ ഈ ആവശ്യം ഗതാഗതവകുപ്പ് അംഗീകരിച്ചില്ല. നികുതി പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്നും കാലാവധി രണ്ട് മാസം നീട്ടി നല്‍കാമെന്നുമുള്ള നിലപാടിലാണ് ഗതാഗതവകുപ്പ്. ഇതേതുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ ബസ്സുടമകളുടെ സംയുക്ത സമിതി തീരുമാനിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം. ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങളും സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ കാരണമായി. അതേസമയം ആരോഗ്യ വകുപ്പിന്റെ വിയോജിപ്പിനെ തുടര്‍ന്ന് ഇന്ന്മുതല്‍ ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് പുനരാരംഭിക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് കെ.എസ്?ആര്‍.ടി.സിയും പിന്‍മാറി. ഇതോടെ ദീര്‍ഘദൂര യാത്രക്ക് ബസിനെ ആശ്രയിക്കുന്നവര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്‌

 










<

JEEVAN TV NEWS

JEEVAN TV NEWS