jeevan news online

വാർത്തകൾ വിശദമായി

തെരഞ്ഞെടുപ്പ് മാറ്റില്ല ..വോട്ടര്‍പട്ടിക ആഗസ്തില്‍


കേരളത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാറ്റമില്ല. ഒക്ടോബര്‍ അവസാനവാരമോ നവംബര്‍ ആദ്യ വാരമോ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

ഈ വര്‍ഷത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടത്തും.പൂര്‍ണ്ണമായി കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാവും വോട്ടെടുപ്പ് നടത്തുക.പുതുക്കിയ വോട്ടര്‍ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുക. ഏഴ് ജില്ലകളില്‍ വീതമായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടിം?ഗ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാകും വോട്ടെടുപ്പ് നടത്തുക എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS