jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷം


ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷം. ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 10,376 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം 10,000 കടന്നതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,40,933 ആയി.
മഹാരാഷ്ട്രയ്ക്കുശേഷം പുതിയ രോഗികളുടെ എണ്ണം പ്രതിദിനം 10,000 കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. 68 മരണങ്ങള്‍കൂടി 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടുചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ ആകെ മരണം 1349 ആയി.
മഹാരാഷ്ട്രയില്‍ 10,320 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,22,118 ആയി. 265 മരണങ്ങള്‍കൂടി റിപ്പോര്‍ട്ടുചെയ്തതോടെ ആകെ മരണം 14,994 ആയി.

 

തമിഴ്നാട്ടില്‍ ഇന്ന് 5881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 97 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,859 ആയി. 3935 ആണ് ആകെ മരണം. 1,83,956 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 57,968 ആണ് നിലവില്‍ തമിഴ്നാട്ടിലെ ആക്ടീവ് കേസുകള്‍. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ കേരളത്തില്‍നിന്ന് റോഡ് മാര്‍ഗം എത്തിയവരാണ്.

കര്‍ണാടകത്തില്‍ ഇന്ന് 5483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 84 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,115 ആയി. ആകെ മരണം 2314. ഇതുവരെ 49,788 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 72,005 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.

 










<

JEEVAN TV NEWS

JEEVAN TV NEWS