jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൊടുപുഴയിലെ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയായ അജിതന്‍ ആണ് മരിച്ചത്


സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൊടുപുഴയിലെ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയായ അജിതന്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍കോളേജില്‍ വെച്ചായിരുന്നു അന്ത്യം. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സിക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. അജിതന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ആദ്യം ചികിത്സിച്ചിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആന്റി വൈറല്‍ ചികിത്സ, പ്ലാസ്മ ചികിത്സ അടക്കം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS