jeevan news online

വാർത്തകൾ വിശദമായി

കസ്റ്റഡികാലാവധി തീരുന്നു ഇരുവരെയും കോടതിയില്‍ ഹാജരാക്കും


സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പ്രതികളുള്ളത്. രാവിലെ 11 മണിയോടെ പ്രതികളെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പത്ത് ദിവസം എന്‍ഐഎ സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എം ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തി. കേസില്‍ ശിവശങ്കര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സ്വപ്നയുമൊന്നിച്ച് ബാങ്ക്‌ലോക്കര്‍ തുറന്നതെന്ന് തിരുവനന്തപുരത്തെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഐഎയ്ക്ക് മൊഴി നല്‍കി. എന്നാല്‍ ഈ ലോക്കറില്‍നിന്ന് കണ്ടെത്തിയ പണവും സ്വര്‍ണവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെ സ്വന്തമാക്കിയതാണെന്ന് സ്വപ്ന എന്‍ഐഎയ്ക്കു മുമ്പില്‍ അവകാശപ്പെട്ടു. തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാങ്ക് ലോക്കറുകളില്‍നിന്നാണ് ഒരു കോടിയിലേറെ രൂപയും ഒരു കിലോയിലേറെ സ്വര്‍ണവും എന്‍ ഐ എ കണ്ടെത്തിയത്. സ്വപ്നയുടെയും നഗരത്തിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റിയും പേരിലായിരുന്നു ലോക്കറുകള്‍. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍നിന്ന് മൊഴിയെടുത്തത്. മൊഴി അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS