ത്യാഗത്തിന്റെയും സഹനത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമായിരുന്നു പെരുന്നാള്‍ നമസ്കാരം
കോവിഡ് ഭീതിയില്‍ ആഘോഷങ്ങളില്ലാതെ വിശ്വാസികള്‍ക്ക് മറ്റൊരുപെരുന്നാള് കൂടി. കോവിഡ് പശ്ചാത്തലത്തില്‍ ഈദ്ഗാഹുകളുണ്ടായില്ല. പള്ളികളിലെ പെരുന്നാള്‍ നമസ്കാരത്തിന് സാമൂഹ്യഅകലം നിര്‍ബന്ധമായതിനാല്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി.. ബലി കര്‍മ്മത്തിനും അഞ്ചിലധികം പേര് ഒത്തുചേരാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം. കൊറോണ എന്ന മഹാമാരിക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ത്യാഗസ്മരണകളുയര്‍ത്തി ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം മകന് ഇസ്മയിലിനെ ദൈവ കല്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മപുതുക്കലാണ് വിശ്വാസികള്‍ക്ക് ഈ ദിനം. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകംകൂടിയാണ് ബലിപെരുന്നാള്‍. ലോകമെങ്ങും കടുത്തനിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത്.