jeevan news online

വാർത്തകൾ വിശദമായി

മലയാളിയുടെ പ്രിയപ്പെട്ട ചുക്കുകാപ്പി സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുന്നു


മലയാളിയുടെ പ്രിയപ്പെട്ട ചുക്കുകാപ്പി സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുന്നു. സോമതീരം ആയുര്‍വേദഗ്രൂപ്പ് പുറത്തുവിട്ട ചുക്കുകാപ്പിനിര്‍മ്മാണത്തിന്റെ വീഡിയോ 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെപേരാണ് കണ്ടത്.

കോവിഡ്ബാധയുടെ കാലത്ത് ആയുര്‍വേദത്തിന്റെ പ്രതിരോധ സാദ്ധ്യതകളും സവിശേഷതകളും പ്രചരിപ്പിക്കുന്ന സോമതീരം ആയുര്‍വേദ ഗ്രൂപ്പ് കേരളത്തിന്റെ തനതായ ചുക്കുകാപ്പിയെ ലോകത്തിനുമുന്നില്‍ ശാസ്ത്രീയമായി തന്നെ അവതരിപ്പിക്കുകയാണ്. സോമതീരം ഗ്രൂപ്പിലെ ആയുര്‍വേദ ഡോക്ടര്‍ ഗോപികയാണ് ചുക്കുകാപ്പിയെ അവതരിപ്പിക്കുന്നത്. ചുക്കും കുരുമുളകും പനച്ചക്കരയും, മല്ലിയും തുളസിയും പനികൂര്‍ക്കയും ഉള്‍പ്പടെ എട്ട് ചേരുവകളും ചേര്‍ത്ത് വിധിപ്രകാരം ചുക്കുകാപ്പി ഉണ്ടാക്കുന്നതെങ്ങനെയാണെന്ന്  വീഡിയോ സവിസ്തരം
വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും  ദഹനപ്രകിയ സുഗമമാക്കുന്നതിലും ചുക്കുകാപ്പിയുടെ സാദ്ധ്യതകള്‍ ഡോ. ഗോപിക വിശദമാക്കുന്നുണ്ട്.

ഒരു ദിവസത്തിനകം ഒരുലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞ ചുക്കുകാപ്പി കടല്‍ കടന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ് ലോകമെങ്ങുമത്തുന്നതിന്റെ ആഹ്‌ളാദത്തിലാണ് അണിയറശില്‍പ്പികള്‍. ചുക്കുകാപ്പി മറ്റ് ഭാഷകളിലും അവതരിപ്പിക്കാനും ആയുര്‍വേദത്തിലെ സവിശേഷമായ ഇത്തരം ഭക്ഷണപാനീയ കൂട്ടുകള്‍ ലോകത്തിന് പരിചയപ്പെടുത്താനും സോമതീരം ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS