ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. 1986ലെ വിദ്യാഭ്യാസ നയം പൊളിച്ചെഴുതാന്‍ ലക്ഷ്യമിട്ടുള്ള കരടില്‍ മാനവവിഭവശേഷി
വിദ്യാഭ്യാസം അവകാശമാക്കുന്ന പ്രായപരിധി 3 മുതല്‍ 18വരെയാകും. 21 നൂറ്റാണ്ടിന്റെ നൈപുണ്യവികസനം നല്‍കുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. പാഠപുസ്തകങ്ങളുടെയും കരിക്കുലത്തിന്റെയും ഭാരം കുറയ്ക്കണം. പാഠ്യ, പാഠ്യേതര വേര്‍തിരിവില്ലാതെ കല, സംഗീതം, കരകൗശലം, സ്പോര്‍ട്സ്, യോഗ, സാമൂഹിക സേവനം എന്നിവ പാഠ്യവിഷയങ്ങളാക്കണമെന്നും പുതിയ നയം ശുപാര്‍ശ ചെയ്യുന്നു. പുതിയ നയത്തിനായി 2016ല്‍ മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യം അധ്യക്ഷനായി സമിതി രൂപീകരിച്ചു. സംഘപരിവാര്‍ വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമമെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ 2017ല്‍ ഡോക്ടര്‍ കെ കസ്തൂരിരംഗന്‍ അധ്യക്ഷനായി പുതിയ സമിതി വന്നു.
10+2 എന്നതിന് പകരം 5+3+3+4 രീതി വരും, പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയില്ല. 9 മുതല്‍ 12വരെ ക്ലാസുകള്‍ 8 സെമസ്റ്ററായി തിരിക്കും. ഒന്നു മുതല്‍ മൂന്നുവരെ ഭാഷയും കണക്കും മാത്രം, അഞ്ചുവരെ പഠനം മാതൃഭാഷയിലുമായിരിക്കും