jeevan news online

വാർത്തകൾ വിശദമായി

വാണിജ്യകേന്ദ്രങ്ങള്‍ അടച്ചു ;സമ്പര്‍ക്ക വ്യാപനം തടയാന്‍


കോഴിക്കോട് നഗരത്തിലെ എല്ലാ പ്രധാന വാണിജ്യകേന്ദ്രങ്ങളും കണ്ടെയ്ന്‍മെന്റ് സോണില്‍. വലിയങ്ങാടിയും, മിഠായി തെരുവും പൂര്‍ണമായും അടച്ചു. അതിനിടെ ജില്ലാ മെഡിക്കല്‍ ഓഫീസ് ജീവനക്കാരിക്കും, കിം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചു.  

കോവിഡ് സമ്പര്‍ക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ വാണിജ്യ കവാടമായ മിഠായിതെരുവ് അടക്കുകയും വലിയങ്ങാടിയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും ജില്ല ഭരണകൂടം തീരുമാനിച്ചത്.പുതിയ ബസ്റ്റാന്റ് പരിസരത്തും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.മറ്റു സ്ഥലങ്ങളിലെല്ലാം അവശ്യ സാധനങ്ങളുടെ കടകള്‍ തുറന്നാല്‍ മതിയെന്ന വ്യവസ്ഥയില്‍ കടകളെല്ലാം പൊലിനും ആരോഗ്യ വകുപ്പും ചേര്‍ന്ന് പൂട്ടിച്ചു. പാളയത്തും കര്‍ശന നിയന്ത്രണങ്ങളോടെയാണ് ആളുകളെ കയറ്റുന്നത്.നഗരത്തില്‍ വലിയങ്ങാടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മിഠായി തെരുവും   അടച്ചത്.കര്‍ശന നിയന്ത്രണത്തിന്റെ ഭാഗമായി റോഡുകള്‍ ബാരിക്കേഡ് വച്ച് അടച്ചു.
വലിയങ്ങാടിയില്‍ പലചരക്ക് കടകള്‍ മാത്രം തുറക്കും. പകല്‍ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവര്‍ത്തനാനുമതി.കടക്ക് മുന്നില്‍ 3 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. പ്രദേശത്ത് കയറ്റിറക്ക് തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നാക്കി ചുരുക്കി. അത് കൊണ്ട് തന്നെ ചരക്ക് ലോറികളുടെ നീണ്ട നിരയും വലിയങ്ങാടി പ്രദേശത്ത് ഉണ്ട്.ഇതൊഴിവാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി .ബീച്ച് -കോര്‍ട്ട് റോഡിന്റെ തെക്ക് ഭാഗത്ത് നിന്നാണ് നിയന്ത്രണം. ഈ വാര്‍ഡില്‍ ഭക്ഷ്യ- അവശ്യ വസ്തുക്കളുടെ വിപണനമാകാം
, കുറ്റിച്ചിറ ഭാഗം നേരത്തെ കണ്ടെയിന്‍ മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു അതെ സമയം കണ്ടയിന്മെന്റ് സോണ്‍ മേഖലയിലെ  മറ്റ് അവശ്യ സര്‍വീസുകള്‍ക്ക് നിരോധനം ബാധകമല്ല. കോര്‍ട്ട് റോഡിന്റെ വടക്കുഭാഗം - കോടതി സമുച്ചയം, കോര്‍പറേഷന്‍ ഓഫീസ്, ഫയര്‍ സ്റ്റേഷന്‍, ആകാശവാണി നിലയം എന്നിവയുള്ളതിനാല്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും തല്‍ക്കാലം  ഒഴിവാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു

 










<

JEEVAN TV NEWS

JEEVAN TV NEWS