jeevan news online

വാർത്തകൾ വിശദമായി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക്


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക്. കേരളാ പൊലീസില്‍ നിന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ സ്വര്‍ണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കേസ് ഇതുവരെ അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ നിലപാട്. 2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കര്‍ മരിച്ച കാര്‍ അപകടം നടന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS