jeevan news online

വാർത്തകൾ വിശദമായി

വയനാട് തവിഞ്ഞാലില്‍ 24പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


വയനാട് തവിഞ്ഞാലില്‍ 24പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ ടെസ്റ്റിലാണ് കൂടുതല്‍പേര്‍ക്ക് രോഗം കണ്ടെത്തിയത്. തവിഞ്ഞാലില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

വയനാട്ടില്‍ തവിഞ്ഞാല്‍ പഞ്ചായത്തിന് പുറമെ തെണ്ടര്‍നാട് എടവക പഞ്ചായത്തുകളും മാനന്തവാടിനഗരസഭയും പൂര്‍ണ്ണമായി കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ജില്ലയില്‍ മറ്റിടങ്ങളിലും വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണമുണ്ട്. വയനാട്ടില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്വീകരിച്ച 53 പേരില്‍ 49 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇവരില്‍ 43 പേരും വാളാട് പ്രദേശത്ത് നടന്ന മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തവരാണ്. ഇതേ തുടര്‍ന്ന് തവിഞ്ഞാലില്‍ കൂടുതല്‍പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. വളാട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ചെറിയറോഡുകള്‍ പൊലീസ് ഇടപെട്ട് അടപ്പിച്ചു. വാളാട് ഉള്‍പ്പെടുന്ന തവിഞ്ഞാല്‍ പഞ്ചായത്തിനുപുറമേ പരിസരത്തെ എടവക പഞ്ചായത്ത്, തൊണ്ടര്‍നാട് പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവയും പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാകളക്ടര്‍ ഉത്തരവിട്ടു. ഇവിടങ്ങളില്‍ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന മരണാനന്തര ചടങ്ങുകളോ പാടില്ല. വയനാട്ടില്‍ സമ്പര്‍ക്ക കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സുല്‍ത്താന്‍ ബത്തേരിയിലും ആന്റിജന്‍ പരിശോധന തുടരും.

 










<

JEEVAN TV NEWS

JEEVAN TV NEWS