jeevan news online

വാർത്തകൾ വിശദമായി

തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ.


തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ. വടക്കന്‍ കേരളത്തില്‍ നാളെ മുതല്‍ മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ആലപ്പുഴയിലും കൊച്ചിയിലും തിരുവനന്തപുരത്തും കോട്ടയത്തും വെള്ളക്കെട്ട് രൂക്ഷമായതോടെ ജനജീവിതം  ദുസ്സഹമായി

കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് മഴ പിടിമുറുക്കുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുകയാണ്. പല ജില്ലകളിലും വ്യാപകമായ നാശനഷ്ടമുണ്ട്. തിരുവനന്തപുരം നഗരത്തിലും ജില്ലയിലും കനത്ത മഴയാണ് പെയ്തത്. അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നു. രാവിലെ മൂന്നാമത്തെ ഷട്ടറും തുറക്കും. അതേസമയം തീരദേശത്ത് പ്രത്യേകിച്ച് കൊവിഡ് വ്യാപനം രൂക്ഷമായ മേഖലയില്‍ മഴ കുറയാതെ തുടരുന്നത് ആശങ്കയാണ്. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന സ്ഥല പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴയ്‌ക്കൊപ്പം കടലാക്രമണവും ശക്തമാണ്. പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കോട്ടയത്തും മഴ ശക്തമായി തുടരുകയാണ്. പല സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ജില്ലയില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ ഉള്‍പ്പടെ വെള്ളം കയറി.

മഴക്കൊപ്പം കാറ്റും അതിശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. മലോയര മേഖലയില്‍ അതീവ ശ്രദ്ധ ആവശ്യമുണ്ട്. നാളെ മുതല്‍ വടക്കന്‍ ജില്ലകളിലും മഴ കനക്കും. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ തന്നെ ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് വലിയതോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ രാത്രി മുതല്‍ വലിയ മഴയാണ് പെയ്യുന്നത്. കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS