jeevan news online

വാർത്തകൾ വിശദമായി

റോഡിടിഞ്ഞ് വാഹനങ്ങള്‍ മണ്ണിനടിയില്‍.


എറണാകുളം  ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡിടിഞ്ഞ് വാഹനങ്ങള്‍ മണ്ണിനടിയില്‍. വട്ടേക്കുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. വഴിവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളാണ് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞത്. വട്ടേക്കുന്നം  കല്ലറയ്ക്കല്‍ വര്‍ഗീസിന്റെ വീട്ടുമുറ്റത്തേക്കാണ് റോഡിടിഞ്ഞു വീണത്. ഈ ഭാഗത്തെ മതില്‍ ഇപ്പോഴും അപകടാവസ്ഥയിലാണ്. മണ്ണിടിയുമ്പോള്‍ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല.

 










<

JEEVAN TV NEWS

JEEVAN TV NEWS