jeevan news online

വാർത്തകൾ വിശദമായി

യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.


തിരുവനന്തപുരം കുളത്തൂരില്‍ റോഡില്‍വെച്ച് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊഴിയൂര്‍ സ്വദേശി അജിത്തിനെയാണ് ഫൈനാന്‍സ് ഉടമയായ ജയചന്ദ്രന്‍ മര്‍ദ്ദിച്ചത്. കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് കൂടിയാണ് ജയചന്ദ്രന്‍. മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിത് ആശുപത്രിയില്‍ ചികിത്സയിലാണ്.
കിട്ടാനുള്ള പണം ചോദിച്ചതിനാണ് ജയചന്ദ്രന്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് ആരോപണം.

 










<

JEEVAN TV NEWS

JEEVAN TV NEWS