jeevan news online

വാർത്തകൾ വിശദമായി

സ്വര്‍ണക്കടത്തു കേസില്‍ എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പതിമൂന്നാം മണിക്കൂറില്‍.


സ്വര്‍ണക്കടത്തു കേസില്‍ എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പതിമൂന്നാം മണിക്കൂറില്‍. പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം.ശിവശങ്കര്‍ പ്രതിയോ സാക്ഷിയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്‍ഐഎ ഓഫീസില്‍ രാവിലെ 10മണിയോടെ തുടങ്ങിയ ചോദ്യംചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.

എന്‍.ഐ.എ ദക്ഷിണമേഖല ഡിഐജി കെ.ബി.വന്ദനയുടെ മേല്‍നോട്ടത്തില്‍ കൊച്ചിയിലാണ് ചോദ്യംചെയ്യല്‍. സി.ആര്‍.പി.സി 160 പ്രകാരം നോട്ടീസ് നല്‍കിയാണ് ശിവശങ്കറിനെ എന്‍.ഐ.എ വിളിച്ചുവരുത്തിയത്. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യംചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍.ഐ.എയുടെ പ്രധാനശ്രമം. മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യംചെയ്യലിന് ഹാജരായത്.
കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞത്.
സ്വപ്ന സുരേഷുമായി ശിവശങ്കറിനുണ്ടായിരുന്ന അടുപ്പം കളളക്കടത്തിനായി ഉപയോഗിച്ചോയെന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. എന്നാല്‍, സ്വപനക്കും കൂട്ടുപ്രതികള്‍ക്കും കളളക്കടത്ത് ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്റെ നിലപാട്. ഇക്കാര്യത്തില്‍ മനപൂവം മൗനം നടിച്ചതാണെങ്കില്‍ ശിവശങ്കര്‍ പ്രതിയാകും. കളളക്കടത്ത് പിടികൂടിയതിന് പിന്നാലെ പലവട്ടം സ്വപ്ന ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. ടെലിഗ്രാം ചാറ്റുകളും നടത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS