jeevan news online

വാർത്തകൾ വിശദമായി

കോഴിക്കോട് ബാലുശ്ശേരി ഫോട്ടോഗ്രാഫേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി, കൈക്കോട്ടും തൂമ്പയുമെടുത്ത് കൃഷിചെയ്യാനിറങ്ങി


കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും തീര്‍ത്ത പ്രതിസന്ധി മറികടക്കാന്‍ കോഴിക്കോട് ബാലുശ്ശേരി ഫോട്ടോഗ്രാഫേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി, കൈക്കോട്ടും തൂമ്പയുമെടുത്ത് കൃഷിചെയ്യാനിറങ്ങി. കൃഷിക്കൊരു ക്ലിക്ക് എന്ന് പേരിട്ട പദ്ധതിക്ക് ബാലുശ്ശേരി കൃഷിഭവന്റെ പിന്തുണയുമുണ്ട്.

പാടത്തോ പറമ്പിലോ  കൃഷി ചെയുമ്പോള്‍ ഒരു ഫോട്ടോഗ്രഫറെ കൊണ്ടുവരിക സര്‍വ്വ സാധാരണം എന്നാല്‍ ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ ഒരേക്കര്‍ സ്ഥലത്ത് എത്തിയത് ഫോട്ടോ എടുക്കാനായിരുന്നില്ല കോവിഡ് തീര്‍ത്ത  പ്രതിസന്ധിയെ മറികടക്കാന്‍ ക്യാമറ കണ്ണുകള്‍  ഇവിടെ കൃഷിക്കൊരു ക്ലിക്ക്  നല്‍കുകയാണ്  .ലോക്ക് ഇളവിലും കാര്യമായ പുരോഗതി സ്റ്റുഡിയോകള്‍ക്കില്ല .തുറക്കാതിരിക്കാനുമാകില്ല .വിവാഹ സീസണ്‍ ഏറ്റവുമധികം നടക്കുന്ന മാസങ്ങളിലായിരുന്നു സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ .ഇതോടെ ഒരു വര്‍ഷത്തേക്ക്  കരുതിവെക്കുന്ന  വരുമാനമാണ് നഷ്ടമായത്.

ബാലുശ്ശേരി കൃഷി ഭവന്റെ സഹകരണത്തോടെ    തികച്ചും ജൈവ രീതിയിലാണ് കൃഷി ,ഇതിനായി ഒരേക്കര്‍  തരിശുനിലത്തെ കാടുകള്‍ പൂര്‍ണമായും വെട്ടിത്തെളിച്ചു  വാഴക്കൃഷിയാണ് ആദ്യം തുടര്‍ന്ന് ഇടവിളയായി ചേമ്പ് ,ചീര ,പച്ച മുളക് എന്നിവയും കൃഷിക്കൊരു ക്ലിക്കില്‍ ഉള്‍പെടുത്തിയിട്ടുണ്ട് .മേഖലയിലെ മുപ്പത് ഫോട്ടോഗ്രാഫര്‍മാരുടെ കൃഷിയിലേക്കുള്ള ക്ലിക്ക്, കൃഷി ചെയ്യുന്നതിനപ്പുറം അതിജീവനത്തിന്റെ പാഠവും പകരുകയാണ്‌

 










<

JEEVAN TV NEWS

JEEVAN TV NEWS