jeevan news online

വാർത്തകൾ വിശദമായി

കൃത്യസമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുത്തതിനാല്‍ കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് മറ്റുരാജ്യങ്ങളെക്കാള്‍ മികച്ച നിലയിലെത്താന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.


കൃത്യസമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുത്തതിനാല്‍ കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് മറ്റുരാജ്യങ്ങളെക്കാള്‍ മികച്ച നിലയിലെത്താന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മുംബൈ, കൊല്‍ക്കത്ത, നോയ്ഡ എന്നിവിടങ്ങളിലെ കോവിഡ് ടെസ്റ്റിംഗ് ലാബുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ മരണനിരക്ക് മറ്റുപല വലിയ രാജ്യങ്ങളെക്കാളും താഴ്ന്ന നിലയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗമുക്തി നിരക്കിലും മിക്കരാജ്യങ്ങളെക്കാളും ഇന്ത്യ മുന്നിലാണ്. കോവിഡ് പോരാളികളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ലോകം നമ്മെ പ്രശംസിക്കുന്നത്. രാജ്യത്ത് നിലവില്‍ 11,000ല്‍ അധികം കോവിഡ് ചികിത്സാ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷന്‍ കിടക്കകളുമുണ്ട്. എല്ലാ ഇന്ത്യക്കാരുടെയും ജീവന്‍ രക്ഷിക്കുകയാണ് ലക്ഷ്യം. പിപിഇ കിറ്റുകളുടെ നിര്‍മാണത്തില്‍ ലോകത്തുതന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആറ് മാസത്തിനിടയില്‍ 1200ല്‍ അധികം നിര്‍മാതാക്കളാണ് പിപിഇ കിറ്റ് നിര്‍മാണം തുടങ്ങിയത്. പുതിയ ലാബുകള്‍ കോവിഡ് പരിശോധനയ്ക്ക് മാത്രമുള്ളവയല്ലെന്നും ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി, ഡെങ്കി അടക്കമുള്ള പരിശോധനകള്‍ ഭാവിയില്‍ ഇവിടെ നടത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS