jeevan news online

വാർത്തകൾ വിശദമായി

കാസര്‍ഗോഡ് താളിപ്പടപ്പ് സ്വദേശി കെ.ശശിധരയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


കാസര്‍ഗോഡ് ഒരു കോവിഡ് മരണംകൂടി. ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് താളിപ്പടപ്പ് സ്വദേശി കെ.ശശിധരയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, ജില്ലയില്‍ കോവിഡ് ബാധിച്ച് മരണം ആറായി.

ആശുപത്രിയില്‍വെച്ച് ശശിധര കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് മരണശേഷം ആന്റിജന്‍ടെസ്റ്റ് നടത്തിയത്. തുടര്‍ന്ന് സ്രവങ്ങള്‍ പെരിയയിലെ കേന്ദ്രസര്‍വകലാശാല ലാബിലേയ്ക്കയച്ചു. രണ്ട് പരിശോധനയിലും കോവിഡ് പോസിറ്റീവാണ്. ശശിധരയ്ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.  അതേസമയം, കാസര്‍ഗോഡ് കോവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് തെക്കിലിലെ ടാറ്റാ കോവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനക്കാരുള്‍പ്പടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിനിടെ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് രോഗംസ്ഥിരീകരിച്ചതോടെ ക്വാറന്റീനില്‍പോയ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം സതീഷ് ചന്ദ്രന്‍ എന്നിവരുടെ കോവിഡ് പരിശോധനാഫലം പുറത്തുവന്നു. ഇരുവരുടെയും പരിശോധനാഫലം നെഗറ്റീവാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS