സ്വര്‍ണ്ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. ചരിത്രത്തില്‍ ആദ്യമായി പവന് 39,000 കടന്നു. ഇന്ന് സ്വര്‍ണ്ണവില ഗ്രാമിന് 75 രൂപ കൂടി. പവന് 39,200 രൂപയായി.
അന്താരാഷ്ട്രവിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്ഥാപനങ്ങള്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് കോവിഡ് പ്രതിസന്ധിക്കിടയിലും സ്വര്‍ണ വില അടിക്കടി കൂടാനുള്ള ഒരു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തരവിപണിയില്‍ പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില ഉയരാനാണ് സാധ്യത.