jeevan news online

വാർത്തകൾ വിശദമായി

രണ്ട് ദിവസത്തെ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും.


രണ്ട് ദിവസത്തെ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചനകള്‍. വിവാദങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്.


കേരള സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആക്രമണം പ്രതിരോധിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിലയിരുത്തല്‍. കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്തയച്ച വിവരം സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്രകമ്മിറ്റി അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓണ്‍ലൈനായി വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാണ് രണ്ട് ദിവസത്തെ യോഗം നടക്കുന്നത്. പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാംയെച്ചൂരിയും മറ്റ് രണ്ട് അംഗങ്ങളും മാത്രമാണ് ഡെല്‍ഹിയിലെ ഗോല്‍മാര്‍ക്കറ്റിനടുത്തുള്ള ഭായ് വീര്‍സിംഗ് മാര്‍ഗിലെ എകെജിഭവനില്‍ എത്തിയത്.

നാഷണല്‍ ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS