jeevan news online

വാർത്തകൾ വിശദമായി

ദക്ഷിണേന്ത്യയില്‍ രോഗികള്‍കൂടുന്നു :മരണനിരക്കിലും വര്‍ദ്ധന


രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നു. രോഗബാധിതരുടെ എണ്ണം രാജ്യത്ത് 12 ലക്ഷം കടന്നു. ഇരുപത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി അറുപത്തിയൊന്ന് പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

VO
45,720 കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്കിലും വര്‍ധനയുണ്ടായി. . നിലവില്‍ 7,82,606 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്. രാജ്യത്തെ തെക്കന്‍ സംസ്ഥാനങ്ങളിലാണ് നിലവില്‍ കോവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്നത്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരളം സംസ്ഥാന ങ്ങളില്‍  ഒറ്റദിനത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണു രോഗികളുടെ എണ്ണം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും തമിഴ്‌നാടിനെ ആന്ധ്രപ്രദേശ് മറികടന്നു. ഇന്നലെ മാത്രം ആന്ധ്രയില്‍ 7,998 പേ ര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 6,045 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. ആകെ രോഗികള്‍ 72,711. ഇന്നലെ ആന്ധ്രയില്‍ 61 പേര്‍ മരിച്ചു. കിഴക്കന്‍ ഗോദാവരി ജില്ലയിലാണു അതിതീവ്ര രോഗവ്യാപനമുള്ളത്. ഇന്നലെ 1,391 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവിടെ ആകെ രോഗികള്‍ പതിനാ യിരം കടന്നു. ഗുണ്ടൂര്‍, അനന്തപുരമു, കര്‍ണൂല്‍ ജില്ലകളിലും അതീവ ഗുരുതര സാഹചര്യമാണ്.  തമിഴ്‌നാട്ടില്‍ ഇന്നലെ 6,472 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1,92,964. ഇന്നലെ 88 പേര്‍ മരിച്ചു. ഇതില്‍ മുപ്പതില്‍ താഴെ പ്രാ യമുള്ള മൂന്നു പേരുണ്ട്. ചെന്നൈയില്‍ ഇന്നലെ 1,336 പേര്‍ക്കാണു രോഗം ബാധിച്ചത്. ആകെ രോഗികള്‍ 90,900.  കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി അയ്യായിരം കടന്നു. ഇന്നലെ 5,030 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 80,863. ഇന്നലെ 97 പേരാണു മരിച്ചത്. ആകെ മരണം 1,616 ആയി. ഇന്നലെ ബംഗളൂരുവില്‍ മാത്രം 2,071 കോവിഡ് കേസുകളും 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. തെലുങ്കാനയില്‍ ഇന്നലെ രണ്ടായിരത്തിലധികം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം അന്പതിനായിരം കടന്നു.
 










<

JEEVAN TV NEWS

JEEVAN TV NEWS