jeevan news online

വാർത്തകൾ വിശദമായി

കോടതി പരിഗണിക്കും വിധി നിര്‍ണ്ണായകമാകും


രാജസ്ഥാനില്‍ സച്ചിന്‍പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശ്രമത്തെ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞതിനെത്തുടര്‍ന്ന് സ്പീക്കര്‍ സി.പി.ജോഷി  സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. . അംഗങ്ങള്‍ക്കെതിരെ വെള്ളിയാഴ്ചവരെ നടപടി സ്വീകരിക്കരുതെന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് സ്പീക്കര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സച്ചിന്‍ പൈലറ്റുള്‍പ്പടെയുള്ള വിമതര്‍ക്കെതിരെ സ്പീക്കര്‍ അയോഗ്യരാക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ നോട്ടീസ് അയച്ചിരുന്നു. ഈ നടപടിക്കെതിരെ സച്ചിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സച്ചിന്‍പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച കോടതി വിധി പറയും. അതേസമയം, എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെന്നും സ്പീക്കറുടെ നടപടിയില്‍ ആര്‍ക്കും കൈകടത്താനാകില്ലെന്നും സിപി ജോഷി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS