രാജ്യത്ത് കോവിഡ്രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേയ്ക്ക്. മഹാരാഷ്ട്രയില്‍ എണ്ണായിരത്തി മുന്നൂറ്റി അറുപത്തിയൊമ്പത് ആളുകളില്‍ കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3 ലക്ഷത്തി 27 ആയിരത്തി മുപ്പത്തിയൊന്നായി. 246 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. തമിഴ്നാട്ടില്‍ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് 56 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം 75 പേര് മരിച്ചു. ആകെ മരണം രണ്ടായിരത്തി അറുന്നൂറ്റി ഇരുപത്തിയാറായി. നാലായിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ച് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം മെഡിക്കല്‍ മാസ്കുകളുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ലോകത്ത് രോഗബാധിതര്‍ ഒന്നരകോടി കടന്നു