രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയില്‍ എണ്ണായിരത്തി ഇരുനൂറ്റി നാല്‍പ്പത് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി പതിനെണ്ണായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിയഞ്ചായി. 176 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 5,460 പേര് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരുലക്ഷത്തി എഴുപത്തി അയ്യായിരത്തി ഇരുപത്തിയൊമ്പതായി. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് രോ?ഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. തമിഴ്നാട്ടില്‍ ഒരുലക്ഷത്തി എഴുപത്തി അയ്യായിരത്തി അറുന്നൂറ്റി എഴുപത്തിയെട്ട് പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ കോവിഡ് മരണം 2,551 ആയി. ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 87,000 കടന്നു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയ 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.