jeevan news online

വാർത്തകൾ വിശദമായി

കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു


കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. അംഷിപോരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗങ്ങളെന്ന് കരുതുന്ന മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ്, സിആര്‍പിഎഫ് എന്നിവയുടെ സംയുക്തസേന നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. തെരച്ചിലിനിടെ സംയുക്തസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരില്‍ സൈന്യവും ഭീകരരുമായുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അതിനിടെ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും.

 










<

JEEVAN TV NEWS

JEEVAN TV NEWS