ബ്രഹ്മപുത്രനദി കരകവിഞ്ഞതിനെത്തുടര്‍ന്ന് അസ്സമിലുണ്ടായ പ്രളയം നിരവധി ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കി. സംസ്ഥാനത്തെ 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലാണ് പ്രളയം വ്യാപിച്ചിരിക്കുന്നത്.
അസമില്‍ 40 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഇതുവരെ 68 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. കനത്ത മഴയേതുടര്‍ന്നാണ് ബ്രഹ്മപുത്ര നദി കരകവിഞ്ഞത്. പ്രളയത്തെ തുടര്‍ന്ന് കാസിരംഗ ദേശീയോദ്യാനവും വെള്ളത്തിനടിയിലായി. ധേമാജി, ലഖിംപുര്‍, ബിശ്വന്ത്, സോനിത്പുര്‍, ചിരംഗ്, ഉദല്‍ഗുരി, ഗൊലാഘട്ട്, മജുലി, തിന്‍സുകിയ തുടങ്ങിയ ജില്ലകളെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വിവിധ ദുരിതാശ്വാസക്യാമ്പുകളിലായി 1,25,000ആളുകളാണ് കഴിയുന്നത്.