രാജ്യത്ത് കോവിഡ്വ്യാപനം രൂക്ഷം. മഹാരാഷ്ട്രയില്‍ 6,741 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 213 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 10,695 ആയി. 4500 പേര്‍കൂടി രോഗമുക്തി നേടി ആശുപത്രിവിട്ടു. മുംബൈയില്‍ 969 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിക്കുകയും 70 പേര് മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 94,863 ആയി. 5402 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാട്ടില്‍ ഇന്നലെ 4,526 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേര് മരിച്ചു. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ഉം ആകെ മരണം 2099 ഉം ആയി.